സ്‌പെഷ്യൽ ഹോം : താല്പര്യപത്രം ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി സ്‌പെഷ്യൽ ഹോം ആരംഭിക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവയടക്കം നവംബർ 21 ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നമ്പർ-40,
ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന മേൽവിലാസത്തിൽ അയക്കണമെന്ന് സ്റ്റേറ്റ് കോഓർഡിനേറ്റർ അറിയിച്ചു .വിശദ വിവരങ്ങൾ www.wcd.kerala.gov.in ൽ ലഭ്യമാണ്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടിയായി

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നിരുന്ന ഷട്ടറുകളെല്ലാം അടച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു . മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടി ആയി കുറഞ്ഞിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തുടങ്ങിയ ക്യാമ്പുകൾ അവസാനിപ്പിച്ചിട്ടുണ്ട്.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ നവംബർ 8ന് നടത്താനിരുന്ന സാഹിത്യ വിഭാഗം (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചറർ അഭിമുഖം നവംബർ 11ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുഖാമുഖത്തിൽ പങ്കെടുക്കാം.

ബാർട്ടൻഹിൽ എഞ്ചിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

ഗവ. എഞ്ചിനിയറിംഗ് കോളേജ് ബർട്ടൻഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറീ എം.ടെക് Translational Engineering കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്. സാമൂഹിത പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in / www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161 / 9995527866. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ നവംബർ 15ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *