ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാനെത്തിയ നരവംശ ശാസ്ത്രജ്ഞന് കടയില്‍ കണ്ടെത്തിയത് ‘റിയല്‍’ തലയോട്ടി. ഭയപ്പെടുത്തുന്ന രീതിയില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജനിറങ്ങുന്ന സീസണ് ആയതുകൊണ്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് കയ്യില്‍ കിട്ടിയിരിക്കുന്നത് യഥാര്‍ത്ഥ തലയോട്ടി തന്നെയാണെന്ന് നരവംശ ശാസ്ത്രജ്ഞന് സ്ഥിരീകരിച്ചത്. ഫ്ലോറിഡയിലാണ് സംഭവം. ഫ്ലോറിഡയിലെ നോര്‍ത്ത് ഫോർത്ത് മെയേഴ്സ് ഷോപ്പിലാണ് തലയോട്ട് കണ്ടെത്തിയിരിക്കുന്നത്. ഒരു വർഷം മുൻപ് വാങ്ങിയ ഗോഡൌണിൽ നിന്ന് കിട്ടിയതാണ് തലയോട്ടിയെന്നാണ് കടയുടമ സ്ഥലത്തെത്തിയ പൊലീസുകാരോട് വിശദമാക്കിയിരിക്കുന്നത്.പ്രാദേശിക മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ തലയോട്ടിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടാവില്ലെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. ഫ്ലോറിഡയിലെ നിയമങ്ങൾ അനുസരിച്ച് ആരും അറിഞ്ഞുകൊണ്ട് മനുഷ്യ ശരീരത്തിലെ ഭാഗങ്ങള്‍ വാങ്ങുവാനോ വിൽക്കുവാനോ പാടില്ല. കണ്ണുകൾ, കോർണിയ, കിഡ്നി, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, അസ്ഥികൾ, ത്വക്ക് എന്നിവയെല്ലാം ഈ നിയമത്തിന് കീഴില്‍ വരുന്നതാണ്. ഈ സംഭവത്തില്‍ തല്ക്കാലം ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സെപ്തംബറില്‍ അരിസോണയിലെ ഒരു സംഭാവനാ പെട്ടിയില്‍ തലയോട്ടി കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനയില്‍ ഈ തലയോട്ടിക്ക് ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ള ആരുടേയുമാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
