67-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാറും ആസ്‌ട്രേലിയയില്‍. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് നവംബര്‍ 3 മുതല്‍ 8 വരെയുള്ള തീയതികളില്‍ ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ച് നടക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സ് പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഏറിയ ഭാഗവും സിഡ്‌നിയിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുന്നത്. അംഗരാജ്യങ്ങളില്‍ ജനാധിപത്യം, മനുഷ്യാവകാശം, നല്ല ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസിയേഷന്റെ മുഖ്യലക്ഷ്യം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍നിന്നും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളില്‍ നിന്നുമുള്ള സഭാധ്യക്ഷന്മാരും, ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുക്കുന്നു. കേരള നിയമസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *