കൊച്ചി: എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പോലീസ് പിടികൂടി. അസം ദിസ്പൂർ സ്വദേശിയായ കമാൽ ഹുസൈൻ ആണ് അറസ്റ്റിലായത്.
ഇയാൾക്കെതിരെ നാല് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ജ്യൂസ് കടയുടെ മറവിൽ പ്രതി കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
