രാജ്യത്ത് ഫെബ്രുവരി 23,24 തീയതികളില്‍ വ്യാപക പൊതു പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള പണിമുടക്കിന് കഴിഞ്ഞ മാസം തൊഴിലാളി സംഘടനകൾ തീരുമാനമെടുത്തിരുന്നു ഈ കാര്യത്തിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലകളിലെ പ്രശ്നങ്ങൾ, കര്‍ഷക- തൊഴിലാളി വിരുദ്ധത, കോര്‍പറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് രാജ്യവ്യാപക പണിമുടക്കിന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.