ബംഗളൂരു: ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് മേഘശ്രീ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്ക്കിടെ ടെയ്ലെറ്റില്‍ പോകാന്‍ അനുവാദം തേടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീ താമസിച്ചിരുന്നത്.

സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണമുണ്ട്. മകളുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് മേഘശ്രീയുടെ പിതാവ് ഓം കാരയ്യ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *