വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം. തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.

ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം നീണ്ടുനിന്നതായും തുടര്‍ന്ന് ചെറിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല.

യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *