ലൈംഗികാരോപണ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആൻ ജോർജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി വീടിന് മുന്നിൽ രണ്ട് പേർ വന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് നടി പറഞ്ഞു. വീടിൻ്റെ ഗേറ്റ് തകർക്കാനും ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ റിനി ആൻ ജോർജ് പൊലീസിൽ പരാതി നൽകി.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസില്‍ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞു. എന്നാല്‍ രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ല. ഈ മാസം 15ന്  മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നറിയിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *