പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,17,100 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 30,836 പേരാണ് രോഗമുക്തി നേടിയത്. 3,71,363 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കോവിഡ് മൂലം 302 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,178 ആയി.
അതേസമയം, ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,007 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ഒമിക്രോൺ കേസുകളിൽ 1,199 പേർ സുഖം പ്രാപിക്കുകയോ ഡിസ്ചാർജ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.
