ശബരിമല സ്വര്‍ണമോഷണക്കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി എസ് ഐ ടിക്ക് മുന്നില്‍ ഹാജരായി. എസ്ഐടി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വെച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂർ പ്രകാശ് എം പിയും പോറ്റിയും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്യുകയാണ്.

അതേസമയം, സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികൾ, ഒപ്പം അടൂർ പ്രകാശ് എം പി യുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ, നടൻ ജയറാമിൽ നിന്നും എസ്ഐടി മൊഴിയെടുത്തിരുന്നു. എസ് ഐ ടി ചെന്നൈയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങിയതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *