പഞ്ചാബിലെ ഇന്ത്യാ പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. ഡ്രോണിനൊപ്പം നിരോധിത വസ്തുക്കൾ അടങ്ങിയ അഞ്ച് പാക്കറ്റുകൾ കണ്ടെടുത്തു. നാലര കിലോ ലഹരി വസ്തുക്കളാണ് പിടികൂടിയത്.ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.

പുലർച്ചെ മൂന്ന് മണിയോടെ സൈന്യം, മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് ക്വാഡ്‌കോപ്റ്റർ കണ്ടെത്തിയത്. ഡ്രോൺ ലക്ഷ്യമിടാൻ അവർ പാരാ ബോംബുകൾ ഉപയോഗിച്ച് പ്രദേശം പ്രകാശിപ്പിച്ചുവെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
കള്ളക്കടത്ത് സാധനങ്ങള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു. പാക്കറ്റുകള്‍ക്ക് ഒന്നാകെ നാലര കിലോഗ്രാം ഭാരം ഉണ്ട്. മഞ്ഞ, കറുപ്പ് നിറത്തിലുള്ളതാണ് പാക്കറ്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *