മദ്യനയക്കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. കത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിണറായിക്ക് നന്ദി അറിയിച്ചു.

‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി’ കെജ്‌രിവാള്‍ ട്വീറ്ററില്‍ കുറിച്ചു.

സ്വാഭാവിക നീതിയുടെ നിഷേധമുണ്ടാകരുത്. കേസിന്റെ മെറിറ്റിനെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരായതും അദ്ദേഹത്തില്‍ നിന്ന് പണം അടക്കം കുറ്റംചുമത്താവുന്നതൊന്നും പിടികൂടിയിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം.അറസ്റ്റ് അനിവാര്യമായിരുന്നില്ലെങ്കില്‍ അഭികാമ്യമായ നടപടി ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *