കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ മകൾക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയെന്ന് വിശദമാക്കിയ രമേശ് ചെന്നിത്തല പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. പാർട്ടി ഉള്ളപ്പോൾ മാത്രമാണ് പാർട്ടിക്കാർ കൂടെ നിൽക്കുക.കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വടകരയിലെ മുരളീധരന്റെ സ്ഥാനാർഥിത്വത്തെ ഇത് ബാധിക്കില്ലെന്നും ഇക്കാര്യം മുരളീധരൻ തന്നെ വ്യക്തമാകിയിട്ടുണ്ടെന്നും ചെന്നിത്തല വിശദമാക്കി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
