കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍ എത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പരിഹാസ ഫേസ്ബുക്ക് കുറിപ്പുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ബാര്‍ട്ടര്‍ സിസ്റ്റം തുടരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ബാർട്ടർ സിസ്റ്റം തുടരുകയാണെന്ന് ശിവപ്രസാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കണ്ണൂരില്‍ ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്. ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *