കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ നാവിക കപ്പൽ ഐആർഐഎസ് ലവന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച റിപ്പബ്ലിക് ടിവി സംഘം പിടിയിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടറെയും ക്യാമറാമാനെയും ഇവർ സഞ്ചരിച്ച ബോട്ടിലെ ഡ്രൈവറെയുമാണ് സിഐഎസ്എഫ് സംഘം പിടികൂടിയത്.

ബുധനാഴ്‌ചയാണ്‌ ഐആർഐഎസ് ലവൻ കൊച്ചി തീരമണഞ്ഞത്‌. അന്താരാഷ്‌ട്ര നാവിക പരിശീലനത്തിൽ പങ്കെടുത്തു മടങ്ങിയ കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന്‌ അടിയന്തരമായി നങ്കൂരമിടാൻ അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ 28നാണ്‌ അനുമതി തേടിയത്‌. മാർച്ച് ഒന്നിന് അനുമതി നൽകി.

ദക്ഷിണ നാവികസേന ആസ്ഥാനത്തിനുസമീപം നങ്കൂരമിട്ട കപ്പലിന്‌ കായലിലും കനത്ത സുരക്ഷ ഒരുക്കി. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് കൊച്ചിയിലെ നാവികസേനാ കേന്ദ്രങ്ങളിൽ താമസമൊരുക്കി. ഇറാൻ നാവികസേനയുടെ ദക്ഷിണ കപ്പൽ വ്യൂഹത്തിലെ ഐആർഐഎസ് ദേന ബുധൻ പുലർച്ചെ ശ്രീലങ്കയുടെ തെക്കൻ തീരത്തിനുസമീപം യുഎസ്‌ അന്തർവാഹിനി തകർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *