നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു.കത്രീന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍, കത്രീന അഭ്യര്‍ഥിച്ചു.

പോസിറ്റിവ് ആയെങ്കിലും താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്ന് താരം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍മാരായ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, ഗോവിന്ദ മാധവന്‍ എന്നിവര്‍ക്കും നടി ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്കി കൗശല്‍, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ക്കും കോവിഡ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റിവ് ആയതായി കൊമേഡിയന്‍ കുനാല്‍ കമ്ര ഇന്നലെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *