കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളെന്ന് സംശയിക്കുന്ന പത്തില്‍ കൂടുതല്‍ ആള്‍ക്കാരുണ്ട്, ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. രാഷ്ട്രീയ കൊലപാതകമാണെന്ന് തന്നെയാണ് തോന്നുന്നത്. കേസ് നടന്നുകൊണ്ടിരിക്കുകയായതുകൊണ്ട് അന്തിമമായ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.പത്തിലേറെ പ്രതികളുണ്ട്. കൊല്ലപ്പെട്ടയാളെ തന്നെ ലക്ഷ്യമിട്ടാണോ പ്രതികള്‍ എത്തിയതെന്ന് പറയാറായിട്ടില്ല. പരിശോധിച്ചുവരികയാണെന്നും പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ പറഞ്ഞു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാനൂരില്‍ തിരഞ്ഞെടുപ്പിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വീടിനു സമീപം വച്ച് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്സിന് പരിക്കേറ്റു. ബോബെറിഞ്ഞു വീഴ്ത്തിയ ശേഷം മന്‍സൂറിനെ വെട്ടിക്കൊല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനും സാരമായി പരിക്കേറ്റിട്ടുണ്ട്.
