കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.സംസ്ഥാനത്ത് രാത്രി രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് രാത്രി കര്‍ഫ്യൂ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് 12 ജില്ലകളില്‍ രാത്രി കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം രാഷ്ട്രീയ പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ വിലക്കി. ഇതുസംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംസ്‌കാര ചടങ്ങുകള്‍, വിവാഹം ഉള്‍പ്പെടെയുളള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. ഔട്ട്‌ഡോര്‍ ചടങ്ങുകള്‍ക്ക് 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. പഞ്ചാബില്‍ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രില്‍ 30 വരെ അടച്ചിട്ടിരിക്കുകയാണ്. പഞ്ചാബില്‍ 85 % ത്തിലധികം കോവിഡ് കേസുകളും യുകെയിലെ കോവിഡ് വകഭേദമാണെന്നും, പോസിറ്റിവിറ്റി നിരക്കും മരണനിരക്ക് ഉയരുന്നതും ആശങ്കയുളവാക്കുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രി മോഡി കേന്ദ്ര സംഘത്തെ പഞ്ചാബിലേയ്ക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *