ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി സ്വദേശിനി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച വീട്ടിൽ വസ്‌ത്രങ്ങൾ അലക്കുന്നതിനിടെ അപ്രതീക്ഷിതമായി പ്ലാവിൽ നിന്ന് ചക്ക ശരീരത്തിലേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ് – പാലക്കോട്ട് ഉണ്ണികൃഷ്‌ണൻ. മക്കൾ – നികേഷ്, നിഷാന്ത്

Leave a Reply

Your email address will not be published. Required fields are marked *