പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ചാണ് പരാതി. കോൺഗ്രസിന്റെ ചരിത്രം ഭീകര പ്രവർത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ആപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് കോണ്‍ഗ്രസിനെ ആരോപിച്ചു.

സർജിക്കൽ സ്ട്രൈക്കുകളും ഭീകര പ്രവർത്തനങ്ങളും നടന്നപ്പോൾ രാജ്യത്തെ പ്രതിരോധ സേനയെ കോൺഗ്രസ് പാർട്ടി ചോദ്യം ചെയ്തു. കോൺഗ്രസും ജെ.ഡി.എസും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്നു പറഞ്ഞ മോദി അവർക്ക് കർണാടകയിൽ ഒരിക്കലും നിക്ഷേപം വർധിപ്പിക്കാനോ യുവാക്കൾക്ക് തൊഴിൽ നൽകാനോ കഴിയില്ലെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *