ന്യൂഡൽഹി:ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയെ പ്രോത്സാഹിപ്പിക്കുന്നതിനായി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലെത്തി ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ. ഗ്രൗണ്ടിൽ ഇറങ്ങിയ രാജ്കുമാർ ശർമയെ കണ്ട കോലി നടന്നുചെന്ന് പരിശീലകന്റെ താല്‍തൊട്ട് അനുഗ്രഹം വാങ്ങുകയാണ് ആദ്യം ചെയ്തത്.

വിരാട് കോലിയുടേയും രാജ്കുമാർ ശർമയുടേയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഐപിഎൽ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിൽ വഴി പങ്കുവച്ചു. നിമിഷങ്ങൾക്കുള്ളിൽ ഈ വിഡിയോ വൈറലായി. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ഡൽഹി മത്സരം തുടങ്ങുന്നതിനായി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ മണി മുഴക്കിയതും രാജ്കുമാർ ശർമയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *