ആണ്‍കുഞ്ഞിന് ജന്മം നൽകാത്തതിനാൽ ഭര്‍ത്താവ് ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കിണറ്റിലെറിഞ്ഞു.കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഭാര്യവീട്ടില്‍ നിന്നും ഭാര്യയേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ക്രൂരത. ബൈക്കില്‍ ഇവര്‍ വീട്ടിലേക്ക് പോകുമ്പോള്‍ കിണറിനടുത്ത് ഒരു കാരണവുമില്ലാതെ ബൈക്ക് നിര്‍ത്തി ഭാര്യയേയും മക്കളെയും കിണറിനടുത്തേക്ക് കൊണ്ടുപോയി എല്ലാവരേയും കിണറ്റിലേക്ക് തള്ളിയിട്ടു. ഭാര്യയും മക്കളും സഹായത്തിന് വേണ്ടി കേഴുമ്പോള്‍ ഇയാള്‍ അവരെ ഉപേക്ഷിച്ച് അവിടെ നിന്നും മുങ്ങി.

എന്നാല്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി ഭാര്യ കിണറ്റില്‍ നിന്നും കയറി. ദമ്പതികളുടെ മുത്ത മകള്‍ മുങ്ങിമരിച്ചു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനിലെത്തി യുവതി ഭര്‍ത്താവിന് എതിരേ പരാതി നല്‍കി. കുറേനാളായി ഭാര്യയേയും മക്കളെയും ഇയാള്‍ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്താവിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *