സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനടുത്തുള്ള നദിയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെട്ടു. നാല് പേര്‍ മരിച്ചു. 18 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തിയെന്നും മരിച്ചവരില്‍ ഒരാളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍. നോവ്‌ഗൊറോഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

അപകടം ശ്രദ്ധയില്‍പ്പെട്ട സ്ഥലത്തുണ്ടായിരുന്നവര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും മരിച്ചതായാണ് വിവരം. ഒഴുക്കില്‍പ്പെട്ട മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *