ലഖ്നൗ: 15കാരിയെ സ്കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്റാജ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തില്‍ സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ ഡി.കെ മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഏപ്രിലില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കിള്‍ ഓഫീസര്‍ സിരാതു അവ്ദേശ് കുമാര്‍ വിശ്വകര്‍മ പറഞ്ഞു.