രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിന് നേരിയ ശമനം . കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 4,12,153 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ 40,017 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി ഉയര്‍ന്നു. ആകെ മരണം 4,27,371 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,95,385 ആയിട്ടുണ്ട്.
ഇന്നലെ 617 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,55,138 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചു. ഇതോടെ ഇന്ത്യയിലെ 50,10,09,609 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.