ഉത്തരാഖണ്ഡ് കുഭമേളയില്‍ പങ്കെടുത്തവരില്‍ നടത്തിയ കോവിഡ് പരിശോധനയിൽ ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി . ഇതാണ് ടെസ്റ്റ് പോസിറ്റിവിറ്റിയിൽ മാറ്റം വരാൻ കാരണമായതെന്ന് ഇ ഡി. കുംഭമേളക്ക് ശേഷം 0.18 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് യഥാര്‍ത്ഥത്തില്‍ ഇത് 5.3 ശതമാനമായിരുന്നു.
പരിശോധന നടത്തിയെന്ന് പറയുന്ന പലരും കുഭമേളക്ക് എത്തിയിട്ട് പോലുമില്ല.
കുഭമേളക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താന്‍ നോവുസ് പാത്ത് ലാബ്സ്, ഡി.എന്‍.എ ലാബ്സ്, മാക്സ് കോര്‍പ്പറേറ്റ് സര്‍വീസസ്, ഡോ. ലാല്‍ ചാന്ദ്നി ലാബ്സ്, നാല്‍വാ ലാബോറട്ടറീസ് എന്നീ അഞ്ച് ലാബുകളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിനായി 3.4 കോടിയോളം രൂപയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായി പരിശോധന നടത്താതെ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ലാബുകള്‍ പണം തട്ടിയെന്നാണ് ഇ.ഡി കണ്ടെത്തലുകൾ .
ലാബുകളിലെ ചില ജീവനക്കാരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയിരുന്നു. വ്യാജ ബില്ലുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു.