തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. ദളിതനായ വില്ലേജ് ഓഫീസറെക്കൊണ്ട് കാല് പിടിപ്പിച്ച് ഗൗണ്ടര്‍ സമുദായക്കാരന്‍. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിലാണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചത്. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.വീടിൻ്റെ രേഖകൾ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ വില്ലേജ് ഓഫിസർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ ഇയാൾ വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞുഇത് തടയാൻ മുത്തുസ്വാമി ശ്രമിച്ചു.
https://twitter.com/ASubburajTOI/status/1423841134082592772?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1423841134082592772%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fnewsroom%2Fnational%2Fdalit-village-officer-humiliated-in-coimbatur-55910
ഈ തര്‍ക്കം ഇതോടെ ജാതിപ്രശ്‌നമായി മാറി. മുത്തു സ്വാമി തന്നോട് മാപ്പു പറഞ്ഞില്ലെങ്കില്‍ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പച്ചയ്ക്ക് തീകൊളുത്തുമെന്നും ഗോപിനാഥ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് മുത്തുസാമി ഇയാളുടെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞ് കാല്‍പിടിക്കുന്ന മുത്തുസാമിയെ എഴുന്നേല്‍പ്പിക്കാന്‍ ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. വില്ലേജ് ഓഫീസിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.