ജാതീയ അധിക്ഷേപം നേരിട്ട ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കതാരിയക്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ച് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന.
. രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഇത് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം- ആയുഷ്മാന്‍ കുറിക്കുന്നു. പിന്തുണക്കുന്നു എന്ന ഹാഷ്ടാഗും താരം ചേർത്തിട്ടുണ്ട്.

ബോളിവുഡിലെ ഒരു മുൻനിര നടൻ ആദ്യമായിട്ടാണ് വന്ദന കതാരിയക്ക് മേലുള്ള ജാതീയ അധിക്ഷേപത്തിൽ പ്രതികരിക്കുന്നത്.

അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഇന്ത്യയിലെ ജാതീയത തുറന്നുകാട്ടുന്ന ആർട്ടിക്കിൾ 15 എന്ന ചിത്രത്തിൽ നായകനായിരുന്നു ആയുഷ്മാൻ ഖുറാന. ചിത്രം രാജ്യത്ത് ഏറെ ചർച്ചയായിരുന്നു.

. അര്‍ജന്റീനയുമായുള്ള മത്സരം കഴിഞ്ഞയുടനെ ബൈക്കിലെത്തിയ സംഘം പടക്കം പൊട്ടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി വന്ദനയുടെ കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്. ദലിത് കളിക്കാരെ ടീമിലുള്‍പ്പെടുത്തിയതിനാലാണ് ഇന്ത്യ തോറ്റതെന്ന് സംഘം പറഞ്ഞതായും മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *