എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി നിയമസഭയിൽ തിരിച്ചെത്തുന്നത്.സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് വിജ്ഞാപനത്തിൽ ഒപ്പ് വെച്ചത്.അയോഗ്യത സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നാലാം തിയതി വന്നിരുന്നുവെങ്കിലും അഞ്ച്‌ ആറ് തീയതികളിൽ അവധി ആയതിനാലാണ് ഇന്നത്തേക്ക് വിജ്ഞാപനം പുറത്തിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ കാല താമസം നേരിട്ടതിൽ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു
സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ എന്തുകൊണ്ടാണ് ദിവസങ്ങൾ കടന്നിട്ടും തീരുമാനം എടുക്കാത്തത് എന്ന ചോദ്യമായിരുന്നു പ്രതിപക്ഷം മുന്നോട്ട് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *