അപകീർത്തി കേസിൽ ആയയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി. ഗാന്ധി പ്രതിമക്ക് മുന്നിൽ കൈക്കൂപ്പി തൊഴുതതിന് ശേഷം ലോക്സഭയിലെത്തിയെ രാഹുലിനെ പ്രതിപക്ഷം ശബ്ദാരവത്തോടെയാണ് വരവേറ്റത്.

136 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി സഭയില്‍ മടങ്ങിയെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ മടങ്ങിവരവ് 12 മണിവരെ നീണ്ടത്.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് സൂചന. അവിശ്വാസ പ്രമേയം ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ രാഹുലിനെ ചേർത്ത് സമർപ്പിക്കുമെന്നാണ് വിവരം. അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവ് ഗോഗോയിക്ക് ശേഷം പ്രതിപക്ഷ നിരയിൽ നിന്ന് ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധിയായിരിക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതിപക്ഷ സഖ്യം വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *