ചെന്നൈ∙ തമിഴ് ചലച്ചിത്രതാരം സിന്ധു (44) അന്തരിച്ചു. ദീർഘകാലമായി സ്‌തനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വസന്തബാലൻ 2010ൽ സംവിധാനം ചെയ്ത അങ്ങാടിതെരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു.

ബാലതാരമായാണ് സിനിമാരംഗത്തെത്തിയത്. നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പുസാമി കുടകൈതരർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020ലാണ് സ്‌തനാർബുദം സ്ഥിരീകരിക്കുന്നത്. രോഗം മൂർച്ഛിച്ചതോടെ സ്‌തനങ്ങൾ നീക്കം ചെയ്തിരുന്നു.

സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് രോഗബാധയ്‌ക്കിടെയും അഭിനയിക്കാൻ പോയത് അണുബാധയ്‌ക്ക് ഇടയാക്കി. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടമായി. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായ താരത്തിന് സഹായം തേടി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. 14ാം വയസിൽ വിവാഹിതയായ സിന്ധുവിന്റെ ദാമ്പത്യജീവിതം ഏറെ ദുഷ്‌കരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *