പാരിസ് ഒളിംപിക്സിൽ രാജ്യത്തിൻറെ അഭിമാനം വാനോളമുയർത്തി വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്നലെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ട് കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം മുമ്പ് ഫോഗട്ട് അയോഗ്യയായി. രാജ്യത്തിന്റെയാകെ കണ്ണീരായി വിനേഷ് ഫോഗട്ട് മാറിയപ്പോള്‍ താരത്തിന് ഉറച്ച പിന്തുണ നല്‍കിയിരിക്കുകയാണ് വനിതാ ബാഡ്മിന്റണിലെ സൂപ്പര്‍ താരം പി വി സിന്ധു. ‘പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്ക്കും. എല്ലാവിധ ആശംസകളും നേരുന്നു’- എന്നുമാണ് പി വി സിന്ധുവിന്റെ ട്വീറ്റ്. പാരിസ് ഒളിംപിക്സില്‍ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത വന്നയുടന്‍ ആയിരുന്നു സിന്ധുവിന്റെ പ്രചോദനകരമായ വാക്കുകള്‍. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലിന് മണിക്കൂറുകൾ മാത്രം മുൻപ് ഇന്ന് രാവിലെയാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയായത്. ഭാരപരിശോധനയിൽ ഫോഗട്ടിന് 100 ഗ്രാം കൂടുതൽ കണ്ടെത്തുകയായിരുന്നു എന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. താരത്തിന് വെള്ളി മെഡല്‍ പോലും ലഭിക്കില്ല. സെമിയില്‍ ഫോഗട്ട് തോൽപ്പിച്ച ക്യൂബന്‍ താരം ഫൈനലിൽ മത്സരിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഭാരം നിയന്ത്രിക്കാന്‍ ഫോഗട്ട് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഇന്നലെ രാത്രി കഠിന പരിശീലനം നടത്തിയിരുന്നു. ഭാരം കുറയ്ക്കാൻ കഠിന വ്യായാമം ചെയ്ത ഫോഗട്ടിനെ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ക്ലിനിക്കിൽ പ്രവേശിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020