
കുന്ദമംഗലത്ത് കാറിലെത്തിയ സംഘം ബൈക്കിൽ സഞ്ചരിച്ചിരുന്നവരെ വെട്ടി പരിക്കേൽപിച്ചു കടന്നു കളഞ്ഞു. ഇന്ന് രാവിലെ കുന്ദമംഗലം വയനാട് റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാർ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും രണ്ട് കൂട്ടരും കടന്ന് കളഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല. എസ് എച് ഒ കിരണിന്റെയും എസ് ഐ നിതിന്റെയും നേതൃത്വത്തിൽ സി സി ടീവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അന്വേഷണം പുരോഗമിക്കുന്നു
