
ബൈക്ക് പോലീസ് കസ്റ്റഡിയിൽ. പുലർച്ചെ കുന്ദമംഗലം അങ്ങാടിയിൽ നടന്ന സംഘട്ടനത്തിൽ ഉപേക്ഷിച്ചു പോയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.ബൈക്കിന്റെ ഇരുമ്പ് ടാങ്കിൽ രണ്ടു സ്ഥലങ്ങളിൽ വടിവാളുകൊണ്ട് വെട്ടേറ്റ വലിയ ആഴത്തിലുള്ള ചതവുകളുണ്ട്. ബൈക്ക് യാത്രികനെ വെട്ടിയപ്പോൾ ഒഴിഞ്ഞു പോയതാണ് ബൈക്കിനേറ്റ വലിയ പരിക്ക്.ഇന്നലെ വൈകീട്ട് പൂന്നൂർ പുഴഭാഗത്ത് നിന്ന് ഇക്കൂട്ടർ മദ്യപിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
.ഇന്ന് പുലർച്ചെ കുന്ദമംഗലം വയനാട് റോഡിൽ വെച്ചാണ് കാറിലെത്തിയ സംഘം ബൈക്കിൽ സഞ്ചരിച്ചവരെ വെട്ടിപ്പരിക്കേല്പിച്ചത് . നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിലും അവർ എത്തിയപ്പോഴേക്കും രണ്ട് കൂട്ടരും കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ കുന്ദമംഗലം പോലീസ് സ്വമേധയാ കേസെത്തി ട്ടുണ്ട്.എസ് എച് ഒ കിരണിന്റെയും എസ് ഐ നിതിന്റെയും നേതൃത്വത്തിൽ സി സി ടീവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
