കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ നിന്നാണ് രാജപുരം പൊലീസ് പിടികൂടിയത്.

അസുഖബാധിതനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ ഒളിച്ചു കഴിയവേയാണ് പിടിയിലായത്. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്താണ് ആസിഡ് ഒഴിച്ചത്. തിരുവോണ ദിവസമായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *