ബിജെപി നാഷ്ണൽ കൗൺസിൽ അംഗം ബാഹുലേയൻ കെ എ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ നടത്താൻ ബിജെപി, ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് താൻ ബിജെപി വിടുന്നതെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നിലവില്‍ എസ്എൻഡിപി അസിസ്റ്റൻ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. ഈഴവ നേതാക്കളെ യുവമോർച്ച ബിജെപി പുനസംഘടനകളിൽ തഴഞ്ഞുവെന്നുള്ള ആരോപണങ്ങളും തർക്കങ്ങളും നിലനില്‍ക്കവേയാണ് ബാഹുലേയൻ ബിജെപി വിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *