രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 318 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ കേസുകളുടെ എണ്ണം 3.38 (3,38,94,312) കോടിയിലേക്ക് ഉയർന്നു, മരണസംഖ്യ 4.49 (4,49,856) ലക്ഷമായും ഉയർന്നു.

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 2.44 (2,44,198) ലക്ഷത്തോളമാണ്. ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കേസുകളിലും മരണങ്ങളിലും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ കേരളത്തിലാണ്, 12,616 പുതിയ കേസുകളും 134 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *