വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ.കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ടെന്ന വിവാദ പരാമർശമാണ് രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയത്.
ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാർ പാണ്ഡെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മലയാളി വിദ്യാർത്ഥികെതിരെ വിവാദ പരാമർശം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാൻ ഇടതുപക്ഷ കേന്ദ്രമായ കേരളത്തിൽ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നുും മാർക് ജിഹാദാണ് നടത്തുന്നതെന്നും ഇദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്സ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ
കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത് അസ്വാഭാവികമാണ്. ഇത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിതമായി നീക്കമാണ് ഇതിനു പിന്നിൽ നടക്കുന്നതെന്നും പാണ്ഡെ ആരോപിക്കുന്നു.
