ഡെറാഡൂൺ: അഞ്ച് വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാർ സജ്ജമാക്കാനുള്ള അനുമതി നൽകാൻ ഉത്തരാഖണ്ഡ് സർക്കാർ. 12,000 രൂപയാണ് ഹോം മിനി ബാറിന് വാർഷിക ഫീസായി അടയേക്കണ്ടത്.താൽപ്പര്യമുള്ളവർക്ക് ജില്ലാ മജിസ്ട്രേറ്റ് ഓഫിസിൽ ഇതിനായുള്ള അപേക്ഷ സമർപ്പിക്കാം. ലൈസൻസ് ലഭിച്ചാൽ ഒൻപത് ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം,വൈൻ, 18 ലീറ്റർ വിദേശ മദ്യം, 15.6 ലീറ്റർ ബീയർ എന്നിവ വീട്ടിൽ സൂക്ഷിക്കാം. സ്വന്തം ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ലൈസൻസ് നൽകുക. ഡ്രൈ ഡേകളിൽ വീട്ടിലെ ബാറും അടച്ചിടണം. 21 വയസിൽ താഴെ പ്രായമുള്ളവരെ ബാറിന്റെ പരിസരത്ത് പ്രവേശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഹോം ബാർ തുറന്ന് വിൽപ്പന നടത്തിയാലും ശിക്ഷ അനുഭവിക്കേണ്ടിവരും. ലൈസൻസ് ഉളളവരുടെ ഹോം ബാറിന്റെ പ്രവർത്തനംവിശദമായി പരിശോധിച്ച ശേഷമേ പിന്നീട് ലൈസൻസ് പുതുക്കി നൽകുകയുള്ളൂവെന്ന് ഡെറാഡൂൺ ജില്ലാ എക്സൈസ് ഓഫിസർ രാജീവ് ചൗഹാൻ അറിയിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
