സ്വർണ്ണപ്പാളി വിവാദത്തിൽ ആദ്യമായി പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വർണപാളി വിവാദത്തിൽ തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ മോഷണവും തെറ്റ് തന്നെയാണ്. സർക്കാർ സത്യമായ രീതിയിൽ അന്വേഷണം നടത്തി തെറ്റുകാരെ കണ്ടുപിടിക്കണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

കോടതി മുതൽ താഴേക്ക് എല്ലാ സംവിധാനവും ഉണ്ട് കണ്ടുപിടിക്കാൻ. ഇത് കണ്ടുപിടിക്കാൻ സർക്കാർ താല്പര്യവും കാണിക്കുന്നുണ്ട്. ഇവിടെ കാണാതെ പോയത് ഭഗവാൻറെ സ്വത്താണ്. തെറ്റുകാരെ കണ്ടുപിടിക്കുകയും അവരെ ശിക്ഷിക്കുകയും വേണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. ‌ഭഗവാന്റെ മുതൽ തിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

അതേസമയം സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണത്തിലേക്ക് കടക്കും. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്ഐടി യോഗം ഈ ആഴ്ച നടക്കും.

അന്വേഷ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എത്താൻ നിർദേശം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം വിജിലൻസ് എസ്ഐടിക്ക് കൈമാറും.

sharethis sharing button

Leave a Reply

Your email address will not be published. Required fields are marked *