153 ഗ്രാം എംഡിഎംഎ, അരലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവ പിടിച്ചെടുത്തു
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ അരൂരിൽ നടന്ന രാസലഹരി വേട്ടയിൽ കാപ്പാ നിയമപ്രകാരം മുൻപ് തടവിൽ കഴിഞ്ഞിട്ടുള്ള പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 153 ഗ്രാം എംഡിഎംഎ, അരലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരൂർ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിർ, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്. കൊണ്ടോട്ടി എ.എസ്.പി. കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പെക്ടർ ഷമീർ, ഡാൻസഫ് സബ് ഇൻസ്പെക്ടർ വാസു എന്നിവരുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി ഡാൻസഫ് ടീമും പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
