കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുമതിയില്ല. മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിര്‍ദ്ദേശം നല്‍കി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദര്‍ശനം തുടരാനുമാണ് നിര്‍ദേശം. അനുമതി ലഭിക്കാതെ ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനാകില്ല. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി തന്നെ ഒരു വേദിയില്‍ പ്രസംഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *