കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റ്ക്‌സില്‍ മലപ്പുറത്തിനാണ് ആദ്യ സ്വര്‍ണം. സീനിയര്‍ 5000 മീറ്ററില്‍ ഐഡിയല്‍ കടകശ്ശേരി സ്‌കൂളിലെ മുഹമ്മദ് സുല്‍ത്താന്‍ ആണ് സ്വര്‍ണം നേടിയത്. ഇതേ സ്‌കൂളിലെ തന്നെ എ.വി ദില്‍ജിത്ത് വെങ്കലവും സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസിലെ കെ.പി ഗീതുവും സ്വര്‍ണം നേടി.

അതേ സമയം, ജൂനിയര്‍ ആണ്‍ കുട്ടികളുടെ 3000 മീറ്ററില്‍ മുണ്ടൂര്‍ എച്ച്.എസ്.എസിലെ എസ്.ജഗനാഥന്‍ പാലക്കാടിനായി ആദ്യ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ വെള്ളിയും വെങ്കലവും പാലക്കാട് നേടി. മുണ്ടൂര്‍ എച്ച്.എസ്.എസിലെ അനശ്വര വെള്ളിയും പത്തിരിപ്പാല ജി.എച്ച്.എസ്.എസിലെ ഗായത്രി സുരേഷ് വെങ്കലവും നേടി.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിവസത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ 5000 മീറ്റര്‍ നടത്തം ഫൈനല്‍ മത്സരത്തോടെയാണ് അത്‌ലറ്റിക് ഇനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *