കേരളത്തിലേക്ക് ആംബർഗ്രിസ് എത്തിച്ചു നൽകിയിരുന്ന മുഖ്യകണ്ണിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിയായ സി.കെ. മുഹമ്മദ് തസ്ലിം ആണ് കൊച്ചിയിൽ വെച്ച് പിടിയിലായത്. ഇയാൾ ലക്ഷദ്വീപിൽ നിന്നാണ് ആംബർഗ്രിസ് ശേഖരിച്ച് കേരളത്തിലെത്തിച്ചു നൽകിയിരുന്നത്.
ഒക്ടോബർ മാസം മുതൽ മുഹമ്മദ് തസ്ലിമിനായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇയാൾ കലൂരിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തസ്ലിമിനെ പിടികൂടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
