ഇന്ത്യയിൽ 6822 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണസംഖ്യ 4,73,757 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ 3,46,48,383 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
95,014 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ 0.27 ശതമാനമാണിത്. 98.36 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 3,402 പേർ രോഗമുക്തി നേടി.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 23 ആയി. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും.