കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശിവസേന എംപി സഞ്ജയ് റാവത്തും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്നാണ് സൂചന. എന്നാല്‍ പതിവ് കൂടിക്കാഴ്ച മാത്രമാണെന്നാണ് ശിവസേന നേതൃത്വം അറിയിച്ചത്. മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച നടത്തുകയെന്നും നേതൃത്വം അറിയിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ശിവസേന കോണ്‍ഗ്രസിന് പിന്തുണ നല്‍കും. ആശയപരമായി രണ്ട് പക്ഷത്തുള്ള കോണ്‍ഗ്രസും ശിവസേനയും വരും തിരഞ്ഞെടുപ്പുകളില്‍ ഒന്നിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചാവിഷയമാണ്. ശിവസേന യുപിഎയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി യുപിഎയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ശിവസേന യുപിഎയില്‍ ചേരുന്നത് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് വഴി തുറക്കും.
മമത ബാനര്‍ജി ഉള്‍പ്പെടെ കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോള്‍ ശക്തമായ പ്രതിരോധമാണ് ശിവസേന തീര്‍ക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കി സമാന്തരമായി പ്രതിപക്ഷം തീര്‍ക്കാനുള്ള ശ്രമം ബിജെപിയെ ശക്തിപ്പെടുത്താനെ ഉപകരിക്കൂ എന്ന് മമതയെ വിമര്‍ശിച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രമായ സാമ്‌ന എഴുതി