പ്രവൃത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ).തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും ഇനി സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും. വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങുക. ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.ലോകരാജ്യങ്ങളുടെ ശരാശരി പ്രവര്‍ത്തിദിവസം അഞ്ച് ആണ്. ഈ സാഹചര്യത്തില്‍ ലോകശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറിയിരിക്കുകയാണ്.നിലവില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് യുഎഇയില്‍ വാരാന്ത്യ അവധി.വെള്ളിയാഴ്ചകളിൽ, വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും അനുവാദമുണ്ടായിരിക്കും. വാരാന്ത്യ അവധിയുടെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതോടെ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും വർക്ക്- ലെെഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *