അഞ്ചാം തവണയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. മുൻപ് മെയിൽ ആർബിഐ റിപ്പോ നിരക്ക് 40 ബപിഎസ് ഉയർത്തിയിരുന്നു. പിന്നീട് ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബെയ്‌സ് പോയിന്റ് വീതവും ഉയർത്തിയിരുന്നു.ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ള വ്യക്തിഗത വായ്പകള്‍ക്കു നിരക്കു കൂടും.

വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്താണ് നടപടിയെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആഗോളതലത്തില്‍ തന്നെ സാമ്പത്തിക സാഹചര്യം അനിശ്ചിതത്വത്തില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ കുറവും ഉയര്‍ന്ന ഇന്ധന വിലയും സമ്പദ് രംഗത്തെ ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *