വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബർ താരം നംറ ഖാദിര്‍ അറസ്റ്റില്‍. യുവതിയുടെ ഭർത്താവിനായും പൊലീസ് തിരച്ചില്‍ ആരംഭിച്ചു.പരസ്യകമ്പനി ഉടമയായ വ്യവസായിയാണ് നംറ ഖാദിറിനെതിരേ നവംബര്‍ 24-ന് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് വിരാട് ബെനിവാളും കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.ഓഗസ്റ്റിലാണ് വ്യവസായിയായ ദിനേഷ് പരാതി നല്‍കിയത്.നംറ ഖാദിറിന് യൂട്യൂബില്‍ ആറ് ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുണ്ട്. ഗുഡ്ഗാവിലാണ് ഇരുവരും താമസം. വ്യാജ ബലാത്സം​ഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ യുവാവിൽ നിന്ന് പണം ഈടാക്കിയത്. ഹണിട്രാപ്പില്‍ കുടുക്കി അശ്ലീലവീഡിയോ പകര്‍ത്തിയ യുവതി, ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷത്തിലേറെ രൂപ തട്ടിയെന്നായിരുന്നു പരാതിയിലെ ആരോപണം.ഒരുദിവസം യുവതി തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി തന്റെ അശ്ലീലവീഡിയോ പകര്‍ത്തി. പിന്നീട് ഈ വീഡിയോ കാണിച്ചാണ് പണം തട്ടിയതെന്നും ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു.നംറ ഖാദിറിന് യൂട്യൂബില്‍ ആറ് ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുണ്ട്. ഗുഡ്ഗാവിലാണ് ഇരുവരും താമസം.

Leave a Reply

Your email address will not be published. Required fields are marked *