കുന്ദമംഗലം: സംസ്ഥാന ജൂനിയർ ഗേൾസ് വോളി ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ടീം ജേതാക്കളായി. കാരന്തൂർ പാറ്റേൺ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് (സ്കോർ 25 – 16, 27 -29, 25-22, 25-18) തിരുവനന്തപുരം ജില്ലയെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജേതാക്കളായത്. പാറ്റേൺ അക്കാദമി പ്രസിഡണ്ട് സൂര്യ ഗഫൂർ , മുക്കം എം.എ.എം.ഒ. കോളജ് കായിക വകുപ്പ് മോധാവി നജീബ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. പാറ്റേൺ സെകട്ടറി സി. യൂസഫ് സ്വാഗതവും ജില്ല വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *